
ചെങ്ങന്നൂർ : പുത്തൻകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൻ്റെ231-മത് സ്ഥാപക വാർഷികത്തോടനുബന്ധിച്ച് 22
ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിവിധ പരിപാടികളോടെ കത്തീഡ്രൽ ഫെസ്റ്റ് "സമന്വയം" നടത്തും.
. രാവിലെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ: മാത്യൂസ് മാർ തിമോത്തിയോസ് കുർബാന അർപ്പിക്കും. 10 മണിയ്ക്ക് മന്ത്രി രമേശ് ചെന്നിത്തല ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30 ന് സമാപന സമ്മേളനം പി .സി . വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ഫാ. തോമസ് വർഗീസ് അമയിൽ അദ്ധ്യക്ഷത വഹിക്കും. പ്രശസ്തസിനിമ താരമായ മാത്യു തോമസ് ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾ പങ്കെടുക്കും കോമഡി ഷോ, മാജിക് ഷോ ,ജഗ്ലിംഗ് ഷോ , വിവിധ ഡാൻസ് പെർഫോമൻസ് ,ഗാനമേള ,ക്രിസ്ത്യൻ ഭജൻ തുടങ്ങിയ കലാപരിപാടികളും വിവിധ ഭക്ഷണശാലകളും ഷോപ്പിങ് സൗകര്യങ്ങളും ഫെസ്റ്റിൽ ക്രമികരിച്ചിട്ടുണ്ടെന്ന് കത്തീഡ്രൽ വികാരി ഫാ. തോമസ് വർഗീസ് അമയിൽ, സഹവികാരി ഫാ .ജിജോ കണ്ണാട്ട്, ട്രസ്റ്റി ജോസ് കെ. ജോർജ്,സെക്രട്ടറി ജോർജ് വർഗീസ് ഫെസ്റ്റ് കൺവീനർ കെ.ജി മാത്യൂ , മിഡിയ കൺവീനർ സുനിൽ പി ഉമ്മൻ എന്നീവർ പത്ര സമ്മേളനത്തിൽ
അറിയിച്ചു.










